Nidhin Welcomes U

I am a Slow Walker....but I Never Walk Back !

Saturday, February 16, 2013




സത്യസന്ധരും ആത്മാര്‍ഥതയും മാത്രം ഉള്ള രാഷ്ട്രീയക്കാര്‍ മാറി മാറി ഭരിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇതാ..????
  1. പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതികളെ പത്രക്കാര്‍ക്ക് എങ്ങനെ കണ്ടെത്താന്‍ പറ്റുന്നു?

  2. കൈക്കൂലി വേടിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിചിട്ട് പിന്നെയും കൈക്കൂലി വേടിപ്പിക്കുന്നതെന്ത് കൊണ്ട് ?

  3. മരുന്ന് വിലയിലെ കൊള്ളലാഭം കുറയ്ക്കാന്‍ സര്‍ക്കാര്‍ മരുന്ന് വിതരണത്തിനു ഷോപ്പ്കള്‍ തുറക്കേണ്ടി വരുന്നത് എന്ത് കൊണ്ട് ? സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നും മരുന്ന് വേടിക്കുന്നത് പാകിസ്താനികള്‍ ആണോ ?

  4. കള്ളവാറ്റ് കേന്ദ്രത്തില്‍ പത്രക്കാര്‍ക്ക് എത്താന്‍ കഴിയുമെങ്കില്‍ എന്ത് കൊണ്ട് പോലീസിന് എത്താന്‍ കഴിയുന്നില്ല?

  5. PSC യിലൂടെയും മറ്റും പിന്‍വാതില്‍ നിയമനങ്ങള്‍ ഇപ്പോളും നടക്കുന്നതങ്ങനെ ? അത് പിടിച്ചാല്‍ അങ്ങനെ നിയമനം ലഭിച്ചവരെ പിരിച്ചു വിടാത്തത് എന്തെ ?

നമ്മുടെ നിയമവ്യവസ്ഥ അധപതിചിരിക്കുന്നു. ഇതൊക്കെ അതിന്റെ ജീവിക്കുന്ന തെളിവുകള്‍ ആണ്. ഇനിയും മാറ്റം വേണ്ട എന്ന് പറയുന്നവര്‍ ജനദ്രോഹികള്‍ ആയിരിക്കും. ജനപ്രതിനിധികള്‍ ആവാന്‍ വഴിയില്ല.





ഒരുപക്ഷെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് ലോകത്ത് ഫേസ്ബുക്കിന്‍റെ മുന്നേറ്റത്തിനു തന്നെ വഴി തെളിയിച്ച ”ലൈക്ക്” ബട്ടന്‍ ഒരു കോപ്പി അടി ആണെന്ന വാദവുമായി Rembrandt Social Media എന്ന കമ്പനി ആണ് ഫെസ്ബുക്കിനെ കോടതി കയറ്റാന്‍ ഒരുങ്ങുന്നത്.മരിച്ചു പോയ ജോസഫ് ഏവറാര്‍ഡാസ് വാന്‍ ദേര്‍ മീര്‍ എന്നാ ഡച്ച് പ്രോഗ്രാമ്മറെ പ്രതിനിധീകരിച്ചാണ് Rembrandt Social Media കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഇവരുടെ വാദം അനുസരിച്ച് ജോസെഫ് 1998-ല്‍ തന്നെ ലൈക്ക് ബട്ടന്‍ ഉള്‍പ്പടെ രണ്ടു പേറ്റെന്‍റ്റ്സ് നേടിയിരുന്നു.(ഫേസ്ബുക്ക് സ്ഥാപിതം ആയത് 2004-ല്‍ ആണെന്ന് ഓര്‍ക്കുക!).ഈ പേറ്റെന്‍റ്റ് ഇപ്പോള്‍ Rembrandt-ന്‍റെ കൈവശം ആണ്.ഇത് ലംഘിച്ചാണ് ഫേസ്ബുക്ക് തങ്ങളുടെ സൈറ്റില്‍ ലൈക്ക് ബട്ടന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
ഫെസ്ബുക്കിനെ കൂടാതെ ‘ആഡ് ദിസ്‌’ എന്ന സൈറ്റിനെതിരേയും ഇവര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.അര്‍ഹതപ്പെട്ടവര്‍ക്ക് തക്കതായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കല്‍ ആണ് തങ്ങളുടെ ലക്‌ഷ്യം എന്ന് Rembrandt Social Media-യുടെ ചെയര്‍മാന്‍ Dr. Paul Schneck വ്യക്തമാക്കി.ഏതായാലും ഫേസ്ബുക്ക് അധികൃതര്‍ ഇതിനെ പറ്റി പ്രതികരിക്കാന്‍ ഇതു വരെ പ്രതികരിക്കാന്‍ തയ്യാര്‍ ആയിട്ടില്ല.


സ്നേഹത്തോടെ ഭരണകൂടത്തിന് ..
സര്‍,
സുഖമല്ലേ ? നേരമ്പോക്കിന് പിന്നേം മാവോയിസ്റ്റുകളെ വേട്ടയാടാനിറങ്ങി എന്ന് കേട്ടു. മുമ്പൊരു വേട്ടക്കാലത്ത് അങ്ങുന്ന് പിടിച്ചു കൊണ്ടുപോയ ഒരധ്യാപികയെ ഓര്‍ക്കുന്നോ, 2011 ഒക്ടോബര്‍ 4 ന് മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പണം പറ്റിയെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് ഛത്തീസ്ഗഢ് പോലീസിന് കൈമാറിയ സോണി സോറിയെ ?
1ജില്ലാ പോലീസ് സൂപ്രണ്ട് അങ്കിത് ഗാര്‍ഗിന്‍റെ നിര്‍ദ്ദേശപ്രകാരം ഷോക്കടിപ്പിക്കുകയും സൂപ്രണ്ടിന്‍റെ സാന്നിധ്യത്തില്‍ നഗ്നയാക്കി നിര്‍ത്തി പോലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്ത് ജീവച്ഛവമാക്കുകയും ചെയ്ത സോണി സോറിയെ? മറന്നു കാണും, അങ്ങേക്ക് തിരക്കല്ലെ. ഓര്‍മ്മിപ്പിക്കാം, സോണിയുടെ സ്വകാര്യഭാഗങ്ങളില്‍ കുത്തിയക്കയറ്റിയ നിരവധി കല്ലുകളില്‍ മൂന്നെണ്ണം അന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തു. കടുത്ത അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലം അവള്‍ മരണാസന്നയായി കിടന്നു. അവളെ പീഡിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ എസ്.പിഅങ്കിത്തിനെ 2012 ജനവരിയില്‍ വിശിഷ്ട സേവാ മെഡല്‍ നല്‍കി അങ്ങ് ആദരിച്ചുവല്ലോ, അന്ന് രാജ്യസ്നേഹം കൊണ്ട്‌ എനിക്ക് രോമാഞ്ചമുണ്ടായി. ഇനി ഏതു പെണ്‍കുട്ടിയെ ആണാവോ അങ്ങ് നിയമപാലകര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിച്ചത്,
പുച്ഛമാണ് സര്‍, അങ്ങയുടെ രാജ്യത്തില്‍ ജീവിക്കാന്‍ ലജ്ജയാണ് സര്‍.